ദേശീയം

മാസ്കും സാമൂഹ്യ അകലവുമില്ല; പത്തുവയസിൽ താഴെയുള്ള 550 കുട്ടികൾക്ക് ട്യൂഷൻ ക്ലാസ്; 39കാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോവിഡ് നിയന്ത്രണം ലംഘിച്ച് ഒന്‍പത് വയസിനും പത്ത് വയസിനും ഇടയിലുള്ള 550 വിദ്യാര്‍ഥികള്‍ക്ക് കോച്ചിങ് ക്ലാസ് നടത്തിയ സംഭവത്തില് 39കാരനായ ഉടമ അറസ്റ്റില്‍. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലാണ് സംഭവം.

ഞായറാഴ്ച പൊലീസ് നടത്തിയ റെയ്ഡിൽ 550ല്‍ അധികം വിദ്യാര്‍ഥികളെ പൊലീസ് കണ്ടത്തെി. കോച്ചിങ് സെന്‍റര്‍ ഉടമ ജയ്സുഖ് ശങ്കല്‍വയെയാണ് അറസ്റ്റ് ചെയ്തതെന്ന് രാജ്കോട്ട് പൊലീസ് സൂപ്രണ്ട് ബല്‍റാം മീണ പറഞ്ഞു. ഉടമക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. 

ജവഹര്‍ നവോദയ വിദ്യാലയം, ബാലചടി സൈനിക് സ്കൂ പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലനം നല്‍കുന്നതിനായാണ് കോച്ചിംഗ് സെന്‍ററും ഹോസ്റ്റലും നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഒന്‍പതിനും10നുമിടയിലുളള കുട്ടികളാണിവിടെ ഉണ്ടായിരുന്നത്. ഇവര്‍, മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. ക്ളാസ് റൂം അധ്യാപനത്തിന് സംസ്ഥാന സര്‍ക്കാര്‍ വിലക്ക് നിലനില്‍ക്കുകയാണ്.

രക്ഷിതാക്കളുടെ അനുമതിയോടെ, ഇക്കഴിഞ്ഞ 15 മുതല്‍ വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കാന്‍ ആരംഭിച്ചതെന്ന് സെന്‍റര്‍ ഉടമ ജയ്സുഖ് ശങ്കല്‍വ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്