ദേശീയം

വാംഖഡെയുടെ പാന്റ്‌സിന് വില ലക്ഷം രൂപ, ഷര്‍ട്ടിന് 70,000; ഈ ആഢംബരത്തിന് പണം എവിടെ നിന്ന്?: നവാബ് മാലിക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ അനധികൃത മാര്‍ഗത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്രാ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് കഴിയാത്ത വിധത്തില്‍ അത്യാഢംബരത്തിലാണ് വാംഖഡെയുടെ ജീവിതമെന്ന് മാലിക് ആരോപിച്ചു.

വാംഖഡെ ധരിക്കുന്ന പാന്റ്‌സിന് ലക്ഷം രൂപ വിലയുണ്ട്. എഴുപതിനായിരം രൂപയുടെ ഷര്‍ട്ടാണ് ഇടുന്നത്. വാച്ചിന് അന്‍പതു ലക്ഷം രൂപ വരെ വിലയുണ്ട്- മാലിക് പറഞ്ഞു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്തരത്തില്‍ ആഢംബര ജീവിതം നയിക്കാനാവുകയെന്ന് മാലിക് ചോദിച്ചു.

ആളുകളെ തെറ്റായി കേസില്‍ പെടുത്തി കോടികള്‍ വാങ്ങിയെടുക്കുകയാണ് വാംഖഡെ ചെയ്യുന്നത്. ഇതു ചെയ്യാനായി വാംഖഡെയ്ക്ക് സ്വ്കാര്യ സംഘം തന്നെയുണ്ടെന്ന മാലിക് ആരോപിച്ചു.

തനിക്ക് അധോലോകവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ച മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്തുകൊണ്ടാണ് അന്വേഷണം നടത്താതിരുന്നതെന്ന് മാലിക് ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു