ദേശീയം

തമിഴ്‌നാട്ടില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍; 18 ജില്ലകളില്‍  സ്‌കൂളുകള്‍ക്ക് അവധി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് 18 ജില്ലകളില്‍  സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

രാത്രി ഏഴരയോടെ ആരംഭിച്ച കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. ഗതാഗതം സ്തംഭിച്ചു. ചെന്നൈയിലടക്കം ഇന്നും കനത്ത മഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മണിക്കൂറില്‍ 15 മില്ലി മീറ്റര്‍ വരെ മഴ ചെന്നെയിലും പ്രാന്തപ്രദേശങ്ങളിലും പെയ്‌തേക്കാമെന്നാണ് മുന്നറിയിപ്പ്. 

കനത്ത മഴയുടെ പശ്ചാത്തലത്തില്‍, ചെന്നൈക്ക് പുറമെ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം, കല്ലക്കുറിച്ചി, റാണിപേട്ട്, ട്രിച്ചി, അരിയാലൂര്‍, നാമക്കല്‍ കൂഡല്ലൂര്‍, മയിലാടുതുറൈ, വെല്ലൂര്‍ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 

ദീപാവലി ദിനമായ വ്യാഴാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ ഗവേഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതേസമയം വ്യാഴാഴ്ചയും കനത്ത മഴയുണ്ടാകുമെന്നാണ് സ്വകാര്യ കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും