ദേശീയം

ദീപാവലി ആഘോഷം; അതിർത്തിയിൽ മധുരം പങ്കിട്ട് ഇന്ത്യ- പാക് സൈനികർ  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അതിർത്തിയിൽ മധുരം പങ്കിട്ട് ഇന്ത്യ - പാകിസ്ഥാൻ സൈനികർ. ദീപാവലിയുടെ ഭാഗമായാണ് സൈനികർ മധുരം പങ്കിട്ടത്. നിയന്ത്രണ രേഖയ്ക്ക് സമീപം തിത്വൽ പാലത്തിൽ വെച്ചാണ് ഇരു സൈനികരും തമ്മിൽ മധുര കൈമാറ്റം നടത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

വാഗാ അതിർത്തിയിലും ഗുജറാത്തിലെ ഇന്ത്യാ - പാകിസ്ഥാൻ അതിർത്തിയിലും രാജസ്ഥാനിലെ ബർമെർ മേഖലയിലും സമാന രീതിയിൽ ഇരു സൈനികരും മധുര കൈമാറ്റം നടത്തി. ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിലും സൈനികർ മധുരം കൈമാറി. 

ഈദ്, ഹോളി, ദീപാവലി മറ്റ് ദേശീയ ആഘോഷങ്ങളുടെ സമയങ്ങളിലും ഇത്തരത്തിൽ മധുര വിതരണം സൈനികർ തമ്മിൽ നടത്താറുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു