ദേശീയം

പടക്കം പൊട്ടിച്ചതിനെ ചൊല്ലി തര്‍ക്കം; അച്ഛനും മകനും അയല്‍വാസിയെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു:  ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കര്‍ണാടകയിലെ മംഗളൂരുവില്‍ ഒരാളെ കുത്തിക്കൊന്നു. വിനായക കാമത്ത് എന്നയാളാണു കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി മംഗളൂരുവിലെ വെങ്കടേശ്വര അപാര്‍ട്‌മെന്റിലെ കാര്‍ പാര്‍ക്കിങ് സ്ഥലത്തു വച്ച് വിനായക കാമത്ത് പടക്കം പൊട്ടിച്ചതാണു പ്രശ്‌നങ്ങളുടെ തുടക്കം. ഇയാള്‍ പടക്കം പൊട്ടിച്ചത് അയല്‍വാസിയായ  കൃഷ്ണാനന്ദ കിനിയും മകന്‍ അവിനാശും ഇതു ചോദ്യം ചെയ്തു.

സംഘര്‍ഷത്തിനൊടുവില്‍ ഇരുവരും ചേര്‍ന്ന് വിനായക കാമത്തിനെ കൊലപ്പെടുത്തുകയായിരുവെന്നു മംഗളൂരു സിറ്റി പൊലീസ് പറയുന്നു. കുത്തേറ്റ ഉടനെ വിനായക കാമത്തിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍പും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. നാലു ദിവസം മുന്‍പും നിസ്സാര കാര്യങ്ങളുടെ പേരില്‍ കൃഷ്ണാനന്ദ കിനി വിനായക കാമത്തിനോടു തര്‍ക്കിച്ചിരുന്നുവെന്നാണു വിവരം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ