ദേശീയം

ഒന്നിന് പിറകെ ഒന്നൊന്നായി ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച് അമിത വേഗതയില്‍ ഓഡികാര്‍; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതരപരിക്ക് വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം ചേരിയിലേക്ക് പാഞ്ഞു കയറി. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ജോദ്പുരിലെ തിരക്കേറിയ എയിംസ് റോഡില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഓഡി കാര്‍ മുന്നില്‍ പോയിരുന്ന ഇരുചക്രവാഹനങ്ങളെ ഒന്നിനുപിന്നാലെ ഒന്നായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാര്‍ യാത്രക്കാരെ ഇടിക്കുന്നതും ചേരിയിലേക്ക് പാഞ്ഞു കയറുന്നതും സംഭവം നടന്നതിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് വീഡിയോയില്‍ കാണാം.

െ്രെഡവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് എയിംസ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം