ദേശീയം

'മൊബൈൽ പോലും ഉപയോ​ഗിക്കാൻ അറിയില്ല; യോ​ഗി സർക്കാരല്ല, വേണ്ടത് യോ​ഗ്യതയുള്ള സർക്കാർ'- പരിഹസിച്ച് അഖിലേഷ് യാദവ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ രൂക്ഷ വിമർശനവും പരിഹാസവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിന് വേണ്ടത് യോഗ്യതയുള്ള സർക്കാരിനേയാണ്, അല്ലാതെ യോഗി സർക്കാരിനെ അല്ലെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. നാടിന്റെ വികസമല്ല മറിച്ച് നാശത്തിന്റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നത്. അവർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അഖിലേഷ് വിമർശിച്ചു. 

ലാപ്‌ടോപ്പ്, ഇന്റർനെറ്റ് എന്നിവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്നവരെയാണ് ഉത്തർപ്രദേശിന് ആവശ്യം. യോഗ്യ സർക്കാർ ആണ് വേണ്ടത്, യോഗി സർക്കാർ അല്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലാപ്‌ടോപ്പ് ഉപയോഗിക്കാൻ അറിയില്ല. ഒരു മൊബൈൽ ഫോൺ പോലും അദ്ദേഹത്തിന് ഉപയോഗിക്കാൻ അറിയില്ലെന്നാണ് താൻ കേട്ടിട്ടുള്ളതെന്നും അഖിലേഷ് പരിഹസിച്ചു. 

അസംഖഢിനെ ആരെങ്കിലും അപമാനിക്കുന്നുണ്ടെങ്കിൽ അത് ബിജെപിയാണ്. ബിജെപിക്കാർ വ്യാപാരിയെ കൊലപ്പെടുത്തിയ രീതി ജില്ലയ്ക്ക് അപമാനമാണ്. മുഖ്യമന്ത്രിക്കെതിരേ കേസുകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം തന്നെ ഇടപെട്ട് അവ പിൻവലിച്ചുവെന്നും അഖിലേഷ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍