ദേശീയം

പടക്കങ്ങള്‍ സൂക്ഷിച്ച വീട്ടില്‍ പൊട്ടിത്തെറി; രണ്ട് നില കെട്ടിടം തകര്‍ന്നു; 6 പേര്‍ക്ക് പരിക്ക്(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശിവകാശിയില്‍ അനധികൃതമായി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് പൊട്ടിത്തെറി.  നെഹ്രുജി മേഖലയിലെ ജനവാസമേഖലയിലാണ് അപകടമുണ്ടായിരിക്കുന്നത്. രണ്ട് നില കെട്ടിടം തകര്‍ന്നു. നാല് പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

വൈകീട്ട് ആറരയോടെയാണ് അപകടം. പടക്കങ്ങള്‍ അനധികൃതമായി സൂക്ഷിച്ച കെട്ടിടത്തിലാണ് അപകടമുണ്ടായത്. ദീപാവലിക്കായി തയ്യാറാക്കി വച്ച ഫാന്‍സി പടക്കങ്ങളുടെ ശേഖരമാണിതെന്നാണ് പറയുന്നത്. വിറ്റതിന് ശേഷവും ബാക്കി വന്ന ടണ്‍ കണക്കിന് പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്.

ഫാന്‍സി പടക്കങ്ങള്‍ വലിയ തോതില്‍ ഉള്ളതിനാലാണ് പൊട്ടിത്തെറി ഏറെ നേരം നീണ്ടു. പൊട്ടിത്തെറിയില്‍ കെട്ടിടം തകര്‍ന്നു. ഉളളില്‍ കുടുങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. മനോജ് വേല്‍രാജ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍