ദേശീയം

ജോലിയില്ലാത്തതിന്റെ പേരില്‍ സ്ഥിരംവഴക്ക്, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് 25കാരി വീണുമരിച്ച നിലയില്‍; പിന്നില്‍ മരുമകനെന്ന് അമ്മ, യുവാവ് ഒളിവില്‍ 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ 25കാരിയെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കുടുംബവഴക്കിനെ തുടര്‍ന്ന് മകളെ മരുമകന്‍ തള്ളിയിട്ട് കൊന്നതാണ് എന്ന് അമ്മ ആരോപിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

അജ്മീറിലാണ് സംഭവം. സീമാ ചൗഹനാണ് മരിച്ചത്. ഒരു വര്‍ഷം മുന്‍പായിരുന്നു അവിനാശ്് ചൗഹാനുമായുള്ള മകളുടെ വിവാഹമെന്ന് അമ്മ മീനാ ശെഖാവത്തിന്റെ പരാതിയില്‍ പറയുന്നു. അവിനാശ് തൊഴില്‍ രഹിതനാണ്. ഇതുമായി ബന്ധപ്പെട്ട് മകളുമായി പതിവായി വഴക്കിടാറുണ്ട്. 

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് 25കാരി വീണുമരിച്ച നിലയില്‍

രണ്ടുമാസം മുന്‍പ് മീനാ ഇരുവര്‍ക്കുമായി ഒരു ഫ്‌ലാറ്റ് സംഘടിപ്പിച്ച് നല്‍കി. ആരവല്ലി വിഹാര്‍ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് ഇരുവരും താമസം തുടങ്ങിയത്. ഈ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് മീനാ താമസിക്കുന്നത്. 

സംഭവദിവസം മൂന്നാമത്തെ നിലയില്‍ നിന്ന് മകളും മരുമകനും തമ്മില്‍ വഴക്കു കൂടുന്നതിന്റെ ശബ്ദം കേട്ടതായി മീന പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇരുവരും ബാല്‍ക്കണിയിലേക്ക് പോയി. ഇവിടെ വച്ച് മരുമകന്‍ മകളെ തള്ളിയിട്ട് കൊന്നതായി മീനയുടെ പരാതിയില്‍ പറയുന്നു. വീഴുന്ന സമയത്ത് മകളുടെ കരച്ചില്‍ കേട്ടതായി അമ്മ പറഞ്ഞതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു