ദേശീയം

രാജസ്ഥാനില്‍ എല്ലാ മന്ത്രിമാരും രാജിവച്ചു; മന്ത്രിസഭ പുനഃസംഘടന നാളെ 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിസഭ പുനഃസംഘടന നാളെ. എല്ലാ മന്ത്രിമാരും രാജിസമര്‍പ്പിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് രാജി. നാളെ രണ്ടുമണിക്ക് പിസിസി നേതൃയോഗം ചേരും. ഇതിന് ശേഷമാകും പുതിയ മന്ത്രിസഭയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. സച്ചിന്‍ പൈലറ്റ് വിഭാഗത്തിലുള്ള നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ പരിഗണന ലഭിക്കും. 

പഞ്ചാബ് മാതൃകയില്‍ രാജസ്ഥാനിലും കാര്യമായ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. പുനഃസംഘടന ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് നിരന്തരം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് അശോക് ഗെഹ്‌ലോട്ട് ഒടുവില്‍ പുനഃസംഘടനയ്ക്ക് സമ്മതിച്ചത്. 

പുനഃസംഘടനയ്ക്ക് ശേഷം മാത്രമേ, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുള്ളു എന്ന നിലപാടിലാണ് സച്ചിന്‍ പൈലറ്റ്. 
ജാതി, മത സമവാക്യങ്ങള്‍ പരിഗണിച്ച് മന്ത്രിസഭ പുനസംഘടന ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പൈലറ്റ് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരിക്കുന്നത്. നിലവിലെ മന്ത്രിസഭയില്‍ 21 അംഗങ്ങളാണ് ഉള്ളത്. 2020ല്‍ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗഹ്‌ലോട്ട് പുറത്താക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു