ദേശീയം

'പോയി പാന്റ്‌സ് ഇട്ടുവരൂ...'; ഷോര്‍ട്‌സ് ധരിച്ചെത്തിയ യുവാവിനെ ബാങ്കില്‍ പ്രവേശിപ്പിച്ചില്ല, എസ്ബിഐ്ക്ക് എതിരെ ആരോപണം

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: ഷോര്‍ട്ട്‌സ് ഇട്ടുവന്നതിന് തന്നെ എസ്ബിഐ ജീവനക്കാര്‍ ബാങ്കില്‍ കയറ്റിയില്ലെന്ന ആരോപണവുമായി യുവാവ്. കൊല്‍ക്കത്ത സ്വദേശിയായ ആശിഷ് എന്നയാളാണ് ട്വിറ്ററില്‍ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതേപ്പറ്റി വലിയ ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. 

ഷോര്‍ട്‌സ് ധരിച്ചെത്തിയ തന്നോട്, ബാങ്ക് ജീവനക്കാര്‍, പാന്റ്‌സ് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടെന്നാണ് ആശിഷ് പറയുന്നത്. ഉപയോക്താക്കള്‍ എന്തുതരം വസ്ത്രം ധരിക്കണമെന്ന് എസ്ബിഐ എന്തെങ്കിലും നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടോയെന്ന് ആശിഷ് ചോദിച്ചു. 2017ലും തനിക്ക് സമാനമായ അനുഭവം പൂനെയിലെ ബാങ്കില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ആശിഷിന്റെ ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റുകള്‍ വരുന്നുണ്ട്. എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്ത് മറ്റൊരു ബാങ്കില്‍ അക്കൗണ്ട് എടുക്കാന്‍ ചിലര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഡ്രസ് കോഡ് പാലിക്കേണ്ടിവരുമെന്ന് മറ്റു ചിലര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി