ദേശീയം

നിര്‍ണായക രാഷ്ട്രീയനീക്കങ്ങളുമായി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയില്‍; ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തമാക്കുക ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ നീക്കങ്ങള്‍ ആലോചിക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ മമതയുടെ ഡല്‍ഹി സന്ദര്‍ശനം നിര്‍ണായകമാണ്.വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതും, അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക രാഷ്ട്രീയനീക്കങ്ങള്‍ക്ക് മമതയുടെ ഡല്‍ഹി സന്ദര്‍ശനം വേദിയായേക്കും. 

ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തും. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത മമത ചൂണ്ടിക്കാട്ടും. 

വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭവും ചര്‍ച്ചയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തിയേക്കും. അതിര്‍ത്തിയില്‍ സൈന്യത്തിന്റെ അധികാര പരിധി വര്‍ധിപ്പിച്ചതില്‍ പ്രധാനമന്ത്രിയെ മമത അതൃപ്തി അറിയിച്ചേക്കും. പാര്‍ട്ടി നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന ബിജെപി നേതാവ് വരുണ്‍ഗാന്ധിയുമായും മമത കൂടിക്കാഴ്ച നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി