ദേശീയം

'പെൻസിൽ കട്ടു, തിരിച്ചു തരുന്നില്ല സാർ; അവനെതിരെ കേസെടുക്കണം'-  സ്കൂൾ കുട്ടികൾ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിൽ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അമരാവതി: പെൻസിൽ കാണാതായ സംഭവത്തിൽ നീതി തേടി സ്കൂൾ കുട്ടികൾ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിൽ! ആന്ധ്രപ്രദേശിലാണ് സംഭവം. ഇതിന്റെ വീഡിയോ ആന്ധ്ര പൊലീസ് തന്നെ തങ്ങളുടെ ട്വിറ്റർ പേജിൽ പങ്കിട്ടതോടെ സംഭവം വൈറലായി മാറി. 

ആന്ധ്രയിലെ കുർണൂലിലെ പെഡകടുബുരു പൊലീസ് സ്റ്റേഷനിലിലാണ് വേറിട്ട സംഭവം. പെ‍ഡകടുബുരുവിലുള്ള പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളാണ് പരാതിക്കാർ. കൂട്ടമായി പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികൾ സഹപാഠിക്കെതിരെയാണ് പരാതി നൽകിയത്. 

ക്ലാസിലെ ഒരു കുട്ടി തന്റെ പെൻസിൽ എടുത്തെന്നും അത് തിരിച്ച് തരുന്നില്ലെന്നും പലതവണ ചോദിച്ചിട്ടും അവൻ തന്നില്ലെന്നും പറഞ്ഞാണ് ഒരു കുട്ടി പരാതിയുമായി എത്തിയത്. അവനൊപ്പമാണ് മറ്റ് കുട്ടികളും സ്റ്റേഷനിലേക്ക് വന്നത്. കുട്ടികൾ കൂട്ടമായി സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരും അമ്പരന്നു. 

ഒടുവിൽ രണ്ട് കുട്ടികളോടും സംസാരിച്ച ശേഷം പൊലീസുകാർ പ്രശ്നം പരിഹരിച്ചു. ഒരു കുട്ടി ഇവനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. 

തർക്കം ചർച്ചയിലൂടെ പരിഹരിച്ച് ഇരുവരെയും തമ്മിൽ കൈകൊടുത്താണ് സ്റ്റേഷൻ വിടുന്നത്. പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് പോലും ആന്ധ്രാ പൊലീസിനെ വിശ്വസിക്കുന്നുവെന്ന് കുറിച്ചാണ് ആന്ധ്രാ പൊലീസ്‌‌‌ വീഡിയോ പങ്കിട്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച