ദേശീയം

ഡിസംബര്‍ 15 മുതല്‍ രാജ്യാന്തരവിമാനസര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; നിയന്ത്രണം നീക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം നിര്‍ത്തിവച്ചിരുന്ന രാജ്യാന്തരവിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. അടുത്ത മാസം 15 മുതല്‍ രാജ്യാന്തരവിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ടൂറിസം വ്യോമയാന മേഖലകളുടെ അഭ്യര്‍ഥന മാനിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഡിസംബര്‍ 15 മുതല്‍ പതിനാല് രാജ്യങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളിലെയും വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ഫിന്‍ലാന്റ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ 14 രാജ്യങ്ങള്‍ക്കാണ് ഉള്ള നിയന്ത്രണം തുടരുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. 

നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തയത്. നിയന്ത്രങ്ങളിലുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വിസുകള്‍ നിലവിലെ എയര്‍ബബിള്‍ പ്രകാരം സര്‍വീസുകള്‍ തുടരുമെന്നും വ്യേമയാന മന്ത്രാലയം അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''