ദേശീയം

പിഞ്ചു മക്കളെ കൊന്നു, തടയാനെത്തിയ ജ്യേഷ്ഠനെ വകവരുത്തി; പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ചു പേരെ കൊലപ്പെടുത്തിയ ആള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: രണ്ടു പിഞ്ചു മക്കളെ ഉള്‍പ്പെടെ അഞ്ചു പേരെ കൊലപ്പെടുത്തിയ നാല്‍പ്പതുകാരന്‍ പൊലീസ് പിടിയില്‍. സ്വന്തം മക്കളെയും സഹോദരനെയും കൊലപ്പെടുത്തിയ ഇയാള്‍ ഒരു പൊലീസുകാരനെയും വഴിയാത്രക്കാരനെയും ക്രൂരതയ്ക്കിരയാക്കി. ആക്രമത്തിന്റെ കാരണം വ്യക്തമല്ല.

ത്രിപുരയിലെ ഖവായി ജില്ലയിലാണ് സംഭവം. കല്‍പ്പണിക്കാരനായി ജോലി ചെയ്യുന്ന പ്രദീപ് ദേബ് റോയ് ആണ് അഞ്ചു പേരെ കൊലപ്പെടുത്തിയത്. വെള്ളയാഴ്ച അര്‍ധരാത്രിയാണ് സംഭവം.

ഒന്നും ഏഴും വയസ്സുള്ള സ്വന്തം മക്കളെയും മൂത്ത സഹോദരന്‍ അമലേഷ് ദേബ് റോയിയെയും ഇയാള്‍ കൊലപ്പെടുത്തി. മക്കളെ ആക്രമിക്കുന്നതു തയടാന്‍ എത്തിയപ്പോഴാണ് സഹോദരനെ കൊലപ്പെടുത്തിയത്. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ സത്യജിത് മാലിക്കിനെ ദേബ് റോയ് ഇരുമ്പുവടികൊണ്ട് ആക്രമിച്ചു. പരിക്കേറ്റ മാലിക് ആശുപത്രിയില്‍ മരിച്ചു. 

വഴിയാത്രക്കാരനായ കൃഷ്ണദാസ് ആണ് ആക്രമണത്തിന് ഇരയായ മറ്റൊരാള്‍. കുടുംബത്തോടൊപ്പം സ്‌കൂട്ടറില്‍ പോവുമ്പോഴാണ് കൃഷ്ണദാസിനെ ദേബ് റോയ് ആക്രമിച്ചത്. ദാസിന്റെ മകള്‍ക്കു പരിക്കേറ്റു.

കൊലപാതകങ്ങളുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ദേബ് റോയിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ഇയാള്‍ക്കു മാനസിക പ്രശ്‌നം ഒന്നും ഇല്ലെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി