ദേശീയം

ഒമൈക്രോണ്‍ വകഭേദം: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക; വിദ്യാര്‍ഥികള്‍ക്കും ബാധകം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോവിഡ് ഒമൈക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. 

വാക്‌സിനേഷന് പുറമേയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ഇത് നിര്‍ബന്ധമാണ്. 
കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. 

ബംഗളൂരു വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ കര്‍ശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. സുധാകര്‍ കെ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത