ദേശീയം

വിദ്യാര്‍ഥിനിക്ക് കോളജ് അധ്യാപകന്‍ അശ്ലീലചിത്രവും മെസേജും അയച്ചു; പ്രതിഷേധം; സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിദ്യാര്‍ഥിനിക്ക് അശ്ലീല ചിത്രവും മെസേജുകളും അയച്ചതിനെ തുടര്‍ന്ന് കോളജ് അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കോയമ്പത്തൂര്‍ ജില്ലയിലെ പേരൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ അസോസിയേറ്റ് പ്രൊഫസറെയാണ് സസ്‌പെന്റ് ചെയ്തത്. 

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോളജില്‍ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. വിശാഖ കമ്മിറ്റിയുടെയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

പൂര്‍വ വിദ്യാര്‍ഥിയായ സതീഷ് കുമറാണ് പരാതി നല്‍കിയത്.  പ്രൊഫസര്‍ കെ.തിരുനാവുകരസു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ്  പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ പ്രൊഫസറോട് മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യാപകന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപകനെ കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ അധ്യാപകനെ ഡിസ്മിസ് ചെയ്യണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ കോളജിന് പുറത്ത് പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. അധ്യാപകന്‍ ഷര്‍ട്ട് ഇടാത്ത ചിത്രം ഉള്‍പ്പടെയാണ് പെണ്‍കുട്ടിക്ക് അയച്ചുനല്‍കിയത്. തുടര്‍ന്ന് അധ്യാപകനെതിരെ വിദ്യാര്‍ഥിനി കോളജ് അധികൃതരെ സമീപിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി