ദേശീയം

ഭവാനിപുർ ഫലം ഇന്ന്; വോട്ടെണ്ണൽ തുടങ്ങി 

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഭവാനിപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരും. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. 21 ഘട്ടങ്ങളായാണ്​ വോ​ട്ടെണ്ണൽ. മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് വിജയം അനിവാര്യമാണ്.  

ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രെവാൾ, സിപിഎം സ്ഥാനാർത്ഥി ശ്രീജിബ് ബിശ്വാസ് എന്നിവരാണ് പ്രധാന എതിരാളികൾ. ഒക്ടോബർ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പൊളിങ് ആണ് രേഖപ്പെടുത്തിയത്.

നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട്​ പരാജയപ്പെട്ടതിനെ തുടർന്നാണ്​ മമത സ്വന്തം മണ്ഡലമായ ഭബാനിപൂരിൽനിന്ന്​ ജനവിധി തേടിയത്​. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരാൾ മ​ന്ത്രിസ്​ഥാനത്തെത്തിയാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ ചട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി