ദേശീയം

രോ​ഗികളെക്കാൾ കൂടുതൽ രോ​ഗമുക്തർ, ഇന്നലെ  22,842 പേർക്ക് വൈറസ് ബാധ; ചികിത്സയിലുള്ളവർ ആറുമാസത്തിനിടയിലെ ഏറ്റവും കുറവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികൾ കുറയുന്നു. ഇന്നലെ 22,842 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 2,70,557 പേരാണ് രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. 199 ദിവസത്തിനിടയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

ഇന്നലെ 244 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ  4,48,817  ആയി ഉയർന്നു. 24 മണിക്കൂറിനിടെ 25,930 പേർ രോ​ഗമുക്തി നേടിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം  3,30,94,529 ആയി ഉയർന്നു. നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348  ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്