ദേശീയം

വീടിന്റെ മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരിയെ പുലി പിടിച്ചു, രക്ഷകരായി നാട്ടുകാര്‍; ഗുരുതരാവസ്ഥയില്‍ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഏഴു വയസുകാരി ഗുരുതരാവസ്ഥയില്‍. പുലിയുടെ ആക്രമണത്തില്‍ ഒരുപാട് രക്തം നഷ്ടപ്പെട്ട പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ബറേലിയില്‍ പിലിബിത്ത് കടുവാ സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് സംഭവം. കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുലി ആക്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ ഏഴു വയസുകാരിയെ പുലി ആക്രമിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വടി ഉപയോഗിച്ച് പുലിയെ അകറ്റുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.പുലിയുടെ ആക്രമണത്തില്‍ ഒരുപാട് രക്തം നഷ്ടപ്പെട്ടതാണ് കുട്ടിയുടെ നില ഗുരുതരമാകാന്‍ കാരണമെന്ന് ഡോക്ടര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി