ദേശീയം

സെല്‍ഫി എടുക്കാന്‍ വെള്ളച്ചാട്ടത്തിന്റെ മുനമ്പില്‍ കയറി, ബാലന്‍സ് തെറ്റി യുവാവ് 140 അടി താഴേക്ക്; അദ്ഭുതകരമായ രക്ഷപെടല്‍

സമകാലിക മലയാളം ഡെസ്ക്


ബെളഗാവി: സെല്‍ഫി എടുക്കാനായി വെള്ളച്ചാട്ടത്തിന്റെ മുനമ്പിലേക്കുകയറി 140 അടി താഴേക്കു വീണ യുവാവിന് അദ്ഭുതകരമായ രക്ഷപെടല്‍. മണിക്കൂറുകളോളം പാറയിടുക്കില്‍ തങ്ങിനിന്ന യുവാവ് മൊബൈല്‍ ഫോണില്‍ കൂട്ടുകാരെ വിളിക്കുകയായിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് പ്രദീപ് എന്ന യുവാവ് കൂട്ടുകാരോടൊപ്പം ഗോകാക് വെള്ളച്ചാട്ടം കാണാനെത്തിയത്. സെല്‍ഫി എടുക്കാനായി വെള്ളച്ചാട്ടത്തിന്റെ മുനമ്പിലേക്കു കയറിയ പ്രദീപിന് ബാലന്‍സ് നഷ്ടപ്പെട്ടു. താഴേക്കു വീണ പ്രദീപിനെ, കൂട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് വൈല്‍ഡ് ലൈഫ് ആക്ടിവിസ്റ്റ് അയൂബ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതോടെ ഇവര്‍ തിരച്ചില്‍ നിര്‍ത്തി മടങ്ങി. എന്നാല്‍ രാത്രിയില്‍ പ്രദീപ് കൂട്ടുകാരില്‍ ഒരാളെ ഫോണില്‍ വിളിക്കുകയായിരുന്നു.

പുലര്‍ച്ചെ മൂന്നു മണിക്കാണ് പ്രദീപിന്റെ കൂട്ടുകാര്‍ വീണ്ടും വിളിച്ചതെന്ന് അയൂബ് ഖാന്‍ പറഞ്ഞു. തുടര്‍ന്ന് അയൂബ് ഖാന്‍ പ്രദീപുമായി ഫോണില്‍ സംസാരിച്ചു. ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. ഇത് പിന്തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് പ്രദീപിനെ കണ്ടെത്തിയത്. 

പ്രദീപിന് നിസ്സാര പരിക്കു മാത്രമേ ഉള്ളൂവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 140 അടി താഴെ നിന്നു വീണെങ്കിലും അദ്ഭുതകരമായാണ് പ്രദീപ് രക്ഷപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)