ദേശീയം

ബലാത്സംഗ ശ്രമം ചെറുത്തു, വിവാഹിതയായ ഇരുപത്തിമൂന്നുകാരിയെ ജീവനോടെ തീകൊളുത്തി; പ്രതിക്കായി തെരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

യാദ്ഗിര്‍ (കര്‍ണാടക): ബലാത്സംഗ ശ്രമം ചെറുത്ത വിവാഹിതയായ ഇരുപത്തിമൂന്നുകാരിയെ ജീവനോടെ കത്തിച്ചു. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ ശഹാന്‍പുരിലാണ് ഞെട്ടിക്കുന്ന സംഭവം. 

ബാലമ്മ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. തൊട്ടടുത്ത ഗ്രാമത്തിലെ ഗംഗപ്പയാണ് ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്. 

പൊള്ളലേറ്റ് ഗുരുതര നിലയിലായ ബാലമ്മയെ കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍വച്ച് പൊലീസ് ഇവരുടെ മൊഴെയുടുത്തിരുന്നു. അങ്ങനെയാണ് അക്രമിയെക്കുറിച്ചു വിവരം ലഭിച്ചത്. 

ഗംഗപ്പ കുറെനാളായി ബാലമ്മയുടെ പിന്നാലെയുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. നേരത്തെയും ഇയാള്‍ ബാലമ്മയെ ആക്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ പൊലീസിനെ അറിയിച്ചില്ല. ഗ്രാമവാസികള്‍ ഇക്കാര്യം അറിഞ്ഞ് ഗംഗപ്പയ്ക്കു താക്കീത് നല്‍കിയിരുന്നു.

തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് പുറത്തുപോയ സമയം ഇയാള്‍ ബാലമ്മയെ ആക്രമിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ബാലമ്മയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ എതിര്‍ത്തു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. അയല്‍ക്കാല്‍ ഓടിക്കൂടി തീകെടുത്തി ബാലമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ