ദേശീയം

കടലെണ്ണയുടെ മറവില്‍ മയക്കുമരുന്ന് കടത്ത്, 125 കോടി വില വരുന്ന ഹെറോയിന്‍ പിടികൂടി; വ്യവസായി അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നവി മുംബൈയിലെ നവ ഷേവ പോര്‍ട്ടില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 125 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്ന് പിടികൂടി. 25 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വ്യവസായി ജയേഷ് സാങ് വിയെ അറസ്റ്റ് ചെയ്തു. 

ഇറാനില്‍ നിന്ന് കടലെണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് ജയേഷ് സാങ് വി ഹെറോയിന്‍ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ഇറാനില്‍ നിന്ന് മുംബൈയിലേക്ക് ഹെറോയിന്‍ കടത്താന്‍ ഉപയോഗിച്ച കണ്ടെയ്‌നര്‍ പിടിച്ചെടുത്തു. ഒക്ടോബര്‍ നാലിനാണ് റെയ്ഡ് നടന്നത്. 

കഴിഞ്ഞമാസം ഇതേ പോര്‍ട്ടില്‍ നിന്ന് അഞ്ചുകിലോ ഹെറോയിന്‍ കസ്റ്റംസ് പിടികൂടിയിരുന്നു. 25 കോടി രൂപ മൂല്യമുള്ള ഹെറോയിന്‍ കടത്തിയ കേസില്‍ രണ്ടു സ്ത്രീകളെയാണ് അന്ന് അറസ്റ്റ് ചെയ്തത്. സെപ്റ്റംബറില്‍ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 20000 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്ന് പിടികൂടിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്