ദേശീയം

ലഖിംപുര്‍ ഖേരി ഹിന്ദു-സിഖ് സംഘര്‍ഷമാക്കി മാറ്റാന്‍ ശ്രമിക്കുന്നു; ഇത് അപകടകരം; വീണ്ടും വിമര്‍ശനവുമായി വരുണ്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലഖിംപുര്‍ ഖേരി വിഷയത്തില്‍ വീണ്ടും വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ലഖിംപുര്‍ ഖേരി സംഭവം ഹിന്ദു-സിഖ് സംഘര്‍ഷമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. 

'ഇത് അധാര്‍മികമായ വ്യഖ്യാനം മാത്രമല്ല, സുഖപ്പെട്ട മുറിവുകള്‍ വീണ്ടും തുറക്കുകയാണ്. നിസ്സാര രാഷ്ട്രീയനേട്ടങ്ങളെ ദേശത്തിന്റെ ഐക്യത്തിന് മുകളിലായി കാണരുത്'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം പാഞ്ഞുകയറി കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നേരത്തെയും വരുണ്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. അക്രമത്തിന് പിന്നിലുള്ളവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

സംഭവത്തിന്റേതായി പുറത്തുവന്ന വീഡിയോ തന്റെ ഹൃദയത്തിനെ ഉലച്ചുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തില്‍ സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു