ദേശീയം

അന്ധയായ സ്ത്രീയുമായി തര്‍ക്കം; രക്ഷിക്കാനെത്തിയ അന്ധനായ യുവാവിനെ കല്ലുകൊണ്ട്‌ തലയ്ക്കടിച്ചു കൊന്നു; പ്രതി ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്ധയായ സ്ത്രീയെ ആക്രമിക്കുന്നത് തടയുന്നത് ചെറുത്ത അന്ധനയായ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 

20 രൂപ സ്ത്രീ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരാള്‍ അന്ധയായ സത്രീയുമായി വഴക്കിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൊട്ടടുത്ത് കട നടത്തിയിരുന്ന കാഴ്ച ശക്തിയില്ലാത്ത യുവാവ് തര്‍ക്കം രൂക്ഷമായപ്പോള്‍ അനുനയിപ്പിക്കാനായി അവിടേക്ക് എത്തുകയായിരുന്നു. അതിനിടെ പ്രതി കല്ലുകൊണ്ട് ഇയാളെ തലയ്ക്ക് അടിച്ചുകൊല്ലുകയായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കൊലപ്പെടുത്തിയ ആളെ കുറിച്ച് യുവതിക്ക് വ്യക്തമായി മൊഴി നല്‍കാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു.

അന്ധനായ കടയുടമയെ കല്ലുകൊണ്ട് തലയ്ക്കടിച്ചതായി പൊലീസില്‍ വിവരം ലഭിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ശ്യാം എന്നയാളെ അപ്പോള്‍തന്നെ ആംബുലന്‍സില്‍ സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക മാറ്റിയതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു

അന്ധയായ ഒരു സ്ത്രീ മരിച്ചയാളുടെ കടയ്ക്ക് സമീപമുള്ള ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സ്ത്രീയുടെ സമീപത്ത് ഉറങ്ങുകയായിരുന്ന മറ്റൊരാള്‍ പെട്ടെന്ന് എഴുന്നേറ്റ് തന്റെ 20 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചു. അവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുത്തു. ബഹളം കേട്ട ശ്യാം അവരെ അനുനയിപ്പിക്കാനായി എത്തുകയായിരുന്നു. അതിനിടെ പ്രതി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍