ദേശീയം

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ് ഇന്ധനവില ഉയരാന്‍ കാരണം : കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ധന വില രാജ്യത്ത് റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. വിലവര്‍ധന കൊണ്ട് ജനം നട്ടംതിരിയവെ, പെട്രോള്‍, ഡീസല്‍ വില വര്‍ധനയെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണമെന്നാണ് മന്ത്രി പറയുന്നത്. 

പെട്രോള്‍ ചെലവേറിയതല്ല, കേന്ദ്രവും സംസ്ഥാനങ്ങളും പെട്രോളിന് നികുതി ചുമത്തിയിട്ടുണ്ട്. നിങ്ങള്‍ക്ക് കോവിഡ് വാക്‌സിനുകള്‍ സൗജന്യമായി ലഭിക്കുന്നു. കോവിഡ് വാക്‌സിനുകള്‍ക്കുള്ള പണം എവിടെ നിന്ന് വരും? വാക്‌സിനുകള്‍ക്കായി നിങ്ങള്‍ പണം നല്‍കിയിട്ടില്ല. അതിന്റെ ചെലവ് പെട്രോളിന് ചുമത്തുന്ന നികുതിയില്‍ നിന്നാണ്. മന്ത്രി രാമേശ്വര്‍ തേലി ഗുവാഹത്തിയില്‍ പറഞ്ഞു. 

രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ വാക്‌സിന്റെയും വില ഏകദേശം 1200 രൂപയാണ്, ഓരോ വ്യക്തിക്കും രണ്ട് ഡോസ് വാക്‌സിനേഷനാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. പെട്രോള്‍ വിലയെ പാക്കേജ് കുപ്പിവെള്ള വിലയുമായി മന്ത്രി താരതമ്യം ചെയ്തു. ഹിമാലയന്‍ കുപ്പിവെള്ളം ഒരു ലിറ്ററിന് 100 രൂപ നല്‍കണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏപ്പോഴൊക്കെ ക്രൂഡ് ഓയില്‍ വില ഉയരുന്നോ അപ്പോഴൊക്കെ പെട്രോള്‍ ഡീസല്‍ വിലയും ഉയരുമെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത