ദേശീയം

കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മ ഇല്ല; ബിജെപിയെ തോല്‍പ്പിക്കുക മുഖ്യലക്ഷ്യം : യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസുമായി സിപിഎമ്മിന് തൊട്ടുകൂടായ്മയില്ലെന്നും, ബിജെപിയെ തോല്‍പിക്കുകയാണ് പാര്‍ട്ടിയുടെ മുഖ്യലക്ഷ്യമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.  അതിനായി സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും യച്ചൂരി വ്യക്തമാക്കി. 

ഓരോ സംസ്ഥാനത്തും സ്ഥിതി വ്യത്യസ്തമാണ്. അതിനനുസരിച്ചുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കും.  അടുത്തിടെ നടന്ന ബംഗാള്‍, അസം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു. ബിജെപിക്കെതിരെ പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള വഴിയാണ് സിപിഎം തേടുന്നതെന്നും യച്ചൂരി പറഞ്ഞു. 

ഈ മാസം ചേരുന്ന കേന്ദ്രകമ്മിറ്റി രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നല്‍കുമെന്ന് യച്ചൂരി അറിയിച്ചു. ഫെബ്രുവരിയില്‍ പ്രമേയം പാര്‍ട്ടി അംഗങ്ങള്‍ക്ക് ലഭ്യമാക്കും. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിശോധിച്ച ശേഷം, സഖ്യങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുക്കുമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി