ദേശീയം

സിബിഎസ്ഇ പരീക്ഷകൾ രണ്ടു ഘട്ടമായി; 10, പ്ലസ് ടു  പരീക്ഷകൾക്കുള്ള മാർഗനിർദേശം പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : സിബിഎസ്ഇ പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ തീരുമാനം. പരീക്ഷകൾക്കുള്ള മാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി. 10, പ്ലസ് ടു  പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് പുറത്തിറക്കിയത്. പരീക്ഷകൾ നേരിട്ട് നടത്താനാണ് തീരുമാനം.

ഒന്നാം ഘട്ട പരീക്ഷകളുടെ തീയതി ഒക്ടോബർ 18 ന് പുറത്തുവിടും. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഒന്നാം ഘട്ടത്തിൽ ഉണ്ടായിരിക്കുക.ആദ്യ ഘട്ടത്തിൽ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ ശേഷം മെയിൻ പരീക്ഷകളിലേക്ക് കടക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. 

സിബിഎസ്ഇയുടെ വെബ്സൈറ്റിൽ നിന്നും പരീക്ഷകളുടെ തീയതികൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് അറിയാനാകും. നവംബർ മാസം മധ്യത്തോടെ പരീക്ഷകൾ തുടങ്ങുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍