ദേശീയം

കോവിഡ് വാക്‌സിന്‍ നല്‍കാന്‍ മെഡിക്കല്‍ സംഘം വീട്ടില്‍; പാമ്പിനെ കാണിച്ച് ഭീഷണി; കുത്തിവച്ചാല്‍ ദേഹത്തേക്ക് വലിച്ചെറിയും;വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

അജ്മീര്‍: വാക്‌സിനേഷനായി വീട്ടിലെത്തിയ മെഡിക്കല്‍ സംഘത്തെ പാമ്പിനെ കാണിച്ച് ഭയപ്പെടുത്തി സ്ത്രീ. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് സംഭവം. . വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്താത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ സംഘം വീട് തോറും കയറി കുത്തിവയ്പ് നടത്തുന്നത്. 

വാക്‌സിന്‍ കുത്തിവച്ചാല്‍ പാമ്പിനെ ദേഹത്തേക്ക് എറിയും
 

അജ്മീര്‍ ജില്ലയിലെ പിസംഗന്‍ പ്രദേശത്തുള്ള നാഗേലാവ് ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ സംഘം വീടുകള്‍ കയറി പ്രതിരോധ കുത്തിവയ്പ് നടത്താനിറങ്ങിയത്. അതിനിടെ മെഡിക്കല്‍ സംഘം കംലാ ദേവി എന്ന സ്ത്രീയുടെ വീട്ടിലുമെത്തി. കുത്തിവയ്പ് എടുക്കാനായി സ്ത്രീയെ വിളിച്ചപ്പോള്‍ വീട്ടിനകത്ത് നിന്ന് കൈയില്‍ പാമ്പുമായി വന്ന്  സംഘത്തെ ഭയപ്പെടുത്തുകയും ചെയ്തു. തന്നെ കുത്തിവച്ചാല്‍ പാമ്പിനെ നിങ്ങള്‍ക്ക് നേരെ എറിയുമെന്ന് സ്ത്രീ ഭീഷണിപ്പെടുത്തുകയും ചെയ്തു.

താന്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് സത്രീ ആരോഗ്യപ്രവര്‍ത്തകരോട് ഉറപ്പിച്ചുപറയു്ന്നുണ്ട്. അതിനിടെ ഒരു ആരോഗ്യപ്രവര്‍ത്തക വാക്‌സിന്റെ പ്രാധാന്യത്തെ കുറിച്ച് സ്ത്രീയോട് പറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ താന്‍ വാക്‌സിനെടുക്കില്ലെന്ന് യുവതി ഉറപ്പിച്ചുപറയുന്നു. തന്നെ കുത്തിവച്ചാല്‍ നിങ്ങളുടെ ദേഹത്തേക്ക് പാമ്പിനെ എറിയുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് നാട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് സ്ത്രീ വാക്‌സിന്‍ സ്വീകരിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ