ദേശീയം

കശ്മീരില്‍ ഭീകരരുടെ വെടിവെയ്പ്പ്; രണ്ട് ബിഹാര്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു; രണ്ടുദിവസത്തിനിടെ വീണ്ടും ആക്രമണം

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. രണ്ട് ബിഹാര്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. കുല്‍ഗാം ജില്ലയിലാണ് ഭീകരാവാദികള്‍ വെടിവെച്ചത്. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ പൊലീസും സൈന്യവും തെരച്ചില്‍ ആരംഭിച്ചു. 

ബിഹാര്‍ സ്വദേശികളായ രാജ റെഷ്‌നി ദേവ്, ജോഗീന്ദര്‍ റെഷ്‌നി ദേവ് എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസത്തിനുള്ളില്‍ പൗരര്‍മാര്‍ക്കിടയിലേക്ക് തീവ്രവാദികള്‍ ആക്രമണം നടത്തുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. ശനിയാഴ്ച തീവ്രവാദികളുടെ വെടിവെപ്പില്‍ ബിഹാറില്‍ നിന്നും യുപിയില്‍നിന്നുമുള്ള രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. 

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കെത്തുന്ന തൊഴിലാളികളെയാണ് ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നത്. കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ