ദേശീയം

കോടതിമുറിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചനിലയില്‍, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോടതി മുറിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചനിലയില്‍. ഭൂപീന്ദ്ര പ്രതാപ് സിങ്ങാണ് മരിച്ചത്. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് മറ്റു അഭിഭാഷകര്‍ പറയുന്നു.

ഷാജഹാന്‍പൂര്‍ കോടതിയിലാണ് സംഭവം. കോടതി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് അഭിഭാഷകനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.സ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കേസുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ആരോ ഒരാളോട് അഭിഭാഷകന്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് വെടിപൊട്ടിയ ശബ്ദം കേട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി