ദേശീയം

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം, നിരവധിപ്പേര്‍ കെട്ടിടാവിശിഷ്ടങ്ങളില്‍ കുടുങ്ങി, തെരച്ചില്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. നൈനിറ്റാളിലെ ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. അതിത്രീവമഴയെ തുടര്‍ന്ന് തകര്‍ന്നുപോയ കെട്ടിടത്തില്‍ പ്രദേശവാസികള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം

നൈനിറ്റാളിലെ രാംഘട്ടിലാണ് സംഭവം. കനത്തമഴയെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങളില്‍ പ്രദേശവാസികള്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്ന കണക്കുകൂട്ടലില്‍ സ്ഥലത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കനത്തമഴയില്‍ റോഡുകളും തെരുവുകളും വെള്ളത്തിന്റെ അടിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ടുകള്‍.

റോഡുകളും തെരുവുകളും വെള്ളത്തില്‍ മുങ്ങി 

മേഘവിസ്‌ഫോടനം നടന്ന സ്ഥലത്തേയ്ക്ക് പൊലീസും ജില്ലാഭരണകൂടവും പുറപ്പെട്ടാതായാണ് വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ