ദേശീയം

മണ്ണിടിച്ചിലില്‍ കാര്‍ പാറക്കൂട്ടത്തിനിടയില്‍ കുടുങ്ങി; യാത്രക്കാരെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ കുടുങ്ങിപ്പോയ കാറിലെ യാത്രക്കാരെ രക്ഷിച്ചു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ക്രെയിനിന്റെ സഹായത്തോടെ കാര്‍ ഉയര്‍ത്തിയാണ് യാത്രക്കാരെ രക്ഷിച്ചത്.

ബദരീനാഥ് ദേശീയ പാതയിലാണ് സംഭവം. മണ്ണിടിഞ്ഞ് റോഡില്‍ വീണ് ഗതാഗതം തടസ്സപ്പെടുകയായിരുന്നു. ഈസമയം ഇതുവഴി കടന്നുവന്ന കാറാണ് കുടുങ്ങിപ്പോയത്. രണ്ട് പാറകളുടെ നടുവില്‍ കുടുങ്ങിപ്പോയ കാറിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് യാത്രക്കാരെ രക്ഷിച്ചത്. 

ഉത്തരാഖണ്ഡില്‍ കനത്തമഴ

കാര്‍ പാറക്കല്ലില്‍ കുടുങ്ങിയ സമയത്ത് അടിയിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്തമഴയാണ് അനുഭവപ്പെടുന്നത്. യാത്രക്കാരെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയെ നേരിട്ട് വിളിച്ച് ഉത്തരാഖണ്ഡിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍