ദേശീയം

ഇലോണ്‍ മസ്‌ക് ഇത് കണ്ടോ?; ഡ്രൈവര്‍ ഇല്ലാത്ത ഇന്ത്യന്‍ ബൈക്ക്- വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഡ്രൈവറുടെ സഹായമില്ലാതെ വാഹനം ഓടിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ എന്ന ആശയം മുന്നോട്ടുവെച്ച പ്രമുഖ ടെക്‌നോളജി കമ്പനിയായ ടെസ്ലയുടെ സിഇഒ ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു. ഇദ്ദേഹത്തിന്റെ ഈ ലക്ഷ്യത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്ന വിധമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പിന്‍സീറ്റിലിരുന്ന ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വിസ്മയിപ്പിക്കുന്നത്. ഡ്രൈവര്‍ലെസ് വെഹിക്കിള്‍ എന്ന ഇലോണ്‍ മസ്‌കിന്റെ ആശയത്തിന് ഇന്ത്യയില്‍ നിന്ന് ഒരു വെല്ലുവിളി എന്ന പരിഹാസത്തോടെ ഡോ. അജയിത പങ്കുവെച്ച വീഡിയോയാണ് ആനന്ദ് മഹീന്ദ്ര വീണ്ടും ഷെയര്‍ ചെയ്തത്.

ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് ബൈക്ക് അനായാസമായി ഓടിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. ബൈക്ക് അതിവേഗത്തില്‍ മുന്നോട്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് മാജിക്കാണോ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു