ദേശീയം

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍, രണ്ടു ഭീകരരെ വധിച്ചു; പഞ്ചാബ് അതിര്‍ത്തിക്ക് സമീപം ആയുധശേഖരം കണ്ടെത്തി 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലാണ് സംഭവം. അതിനിടെ പഞ്ചാബിലെ ഫിറോസ്പൂരില്‍ ബിഎസ്എഫ് വന്‍ ആയുധശേഖരം പിടിച്ചെടുത്തു.

ജമ്മു കശ്മീരില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീകരര്‍ക്കെതിരെ സുരക്ഷാ സേന കര്‍ക്കശ നിലപാടാണ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 11 ഏറ്റുമുട്ടലുകളിലായി 9 ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചിരുന്നു. ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ ഇന്ന് വധിച്ചത്.

അതിനിടെ പഞ്ചാബില്‍ രാജ്യാന്തര അതിര്‍ത്തി സമീപത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു. പാകിസ്ഥാന്‍ നിര്‍മ്മിത ആയുധങ്ങളാണ് ഫിറോസ്പൂരില്‍ നിന്ന് ബിഎസ്എഫ് പിടിച്ചെടുത്തത്. ആയുധങ്ങള്‍ അടങ്ങിയ ബാഗില്‍ ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ