ദേശീയം

ബിസിനസ് പങ്കാളിയുടെ ഭാര്യയുടെ സംരക്ഷണം ഏറ്റെടുത്തു, മകന്‍ സ്ത്രീയെയും അച്ഛനെയും കുത്തിക്കൊന്നു; യുവാവ് ഒളിവില്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ അച്ഛനെയും അച്ഛന്റെ ബിസിനസ് പങ്കാളിയുടെ ഭാര്യയെയും കൊലപ്പെടുത്തി യുവാവ്. കുടുംബപ്രശ്‌നമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

മൈസൂരുവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. ബിസിനസ് പങ്കാളിയുടെ ഭാര്യയായ ലതയെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 27 വയസുള്ള മകനും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.

ശിവപ്രകാശും ലതയുമാണ് 28 വയസുള്ള സാഗറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിസിനസ് പങ്കാളി മരിച്ചതിനെ തുടര്‍ന്ന് ലതയുടെയും കുടുംബത്തിന്റെ സംരക്ഷണം ശിവപ്രകാശ് ഏറ്റെടുത്തിരുന്നു. ഇതിനെ ചൊല്ല്ിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സംഭവദിവസം ശിവപ്രകാശ് ലതയുടെ വീട്ടിലേക്ക് പോകുന്നതറിഞ്ഞ് സാഗര്‍ പിന്നാലെ പോകുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് അച്ഛനെ സാഗര്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് അതേ ആയുധം ഉപയോഗിച്ച് ലതയെയും ആക്രമിച്ചു. അമ്മയെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ചെന്ന മകനും കുത്തേല്‍ക്കുകയായിരുന്നു. 

ലതയുടെ ഭര്‍്ത്താവായ നാഗരാജ് 2016ലാണ് മരിച്ചത്. ബിസിനസ് പങ്കാളിയുടെ മരണത്തെ തുടര്‍ന്ന് ശിവപ്രകാശ് നാഗരാജിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലതയ്ക്ക് മകനെ കൂടാതെ രണ്ടുപെണ്‍മക്കള്‍ കൂടിയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍