ദേശീയം

എല്ലാത്തിനും കൈക്കൂലി; ഓഫീസിന് മുന്നില്‍ തഹസില്‍ദാരുടെ വാഹനത്തിന് തീയിട്ടു; ഒരാള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: അഴിമതിക്കാരനാണെന്നാരോപിച്ച് യുവാവ് ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ട തഹസില്‍ദാരുടെ വാഹനം കത്തിച്ചു. തമിഴ്‌നാട്ടിലെ കണ്ടാച്ചിപുരത്താണ് സംഭവം.ബൊലേറോ വാഹനമാണ് കത്തിച്ച് കളഞ്ഞത്. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴെക്കും വാഹനത്തിന്റെ ഉള്‍വശം പൂര്‍ണമായി കത്തിയിരുന്നു. 

ഒരാള്‍ ഓഫീസിന്റെ മുറ്റത്ത് എത്തി വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ടിന്നര്‍ വാഹനത്തിനകത്തേക്ക് ഒഴിച്ച് തീകൊളുത്തന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. അതിന് ശേഷം അയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. തഹസില്‍ദാര്‍ അഴിമതിക്കാരനാണെന്നും എല്ലാത്തിനും കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് വാഹനത്തിന് തീകൊളുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഓഫീസിന്റെ 20 ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും പ്രതി പൊലീസിനോട് സമ്മതിച്ചു.

ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍