ദേശീയം

അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍, വെള്ളച്ചാട്ടത്തില്‍ പാറയില്‍ അള്ളിപ്പിടിച്ചിരുന്ന് അമ്മയും കുഞ്ഞും; ജീവന്‍ പണയംവെച്ച് രക്ഷിച്ച് നാട്ടുകാര്‍ - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ അമ്മയെയും കുട്ടിയെയും നാട്ടുകാര്‍ രക്ഷിച്ചു. കനത്തമഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടുപോയ ഇരുവരെയും ജീവന്‍ പണയം വെച്ച് രക്ഷിച്ച നാട്ടുകാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്.

സേലത്തെ ആനവാരി വെള്ളച്ചാട്ടത്തിലാണ് സംഭവം. കനത്തമഴയില്‍ വെള്ളച്ചാട്ടത്തില്‍ പെട്ടെന്ന് തന്നെ ജലനിരപ്പ് ഉയരുകയായിരുന്നു. കുത്തിയൊലിച്ച് വരുന്ന മലവെള്ളപ്പാച്ചിലില്‍ വീഴാതിരിക്കാന്‍ കുഞ്ഞും അമ്മയും പാറയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

അമ്മയെയും കുട്ടിയെയും നാട്ടുകാര്‍ രക്ഷിച്ചു

തുടര്‍ന്ന് നാട്ടുകാര്‍ കയറിട്ട് മലയുടെ താഴേക്ക് ഇറങ്ങിയാണ് ഇരുവരെയും രക്ഷിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് ഉറപ്പാക്കിയ ശേഷം മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു നാട്ടുകാര്‍ വെള്ളത്തില്‍ വീണു. ഇരുവരും ഒരുവിധത്തില്‍ നീന്തി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി