ദേശീയം

കര്‍ണാടക സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്; 32 കുട്ടികള്‍ ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ 32 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്. റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 32 കുട്ടികള്‍ക്കാണ് ഒരാഴ്ച മുന്‍പ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊടക് ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് സംഭവം. പത്തു പെണ്‍കുട്ടികള്‍ക്ക് അടക്കം ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. വിദ്യാര്‍ഥികളില്‍ പത്തുപേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ മറ്റു കുട്ടികള്‍ക്ക് രോഗത്തിന്റേതായ യാതൊരുവിധ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. സ്‌കൂളിലെ ഒരു ജീവനക്കാരനും അസുഖം ബാധിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ഥികളും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

32 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

സ്‌കൂളില്‍ 270 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ആരുടെയും നില ഗുരുതരമല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്‌കൂള്‍ പരിസരം മുഴുവനും അണുവിമുക്തമാക്കി. ജില്ലാ കലക്ടര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്