ദേശീയം

രണ്ടാം ക്ലാസുകാരനെ തലകീഴായി തൂക്കിപ്പിടിച്ച് പ്രിന്‍സിപ്പല്‍; വികൃതി കാണിച്ചതിന് 'ശിക്ഷ'; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വികൃതി കാണിച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കെട്ടിടത്തിനു മുകളില്‍നിന്നു തലകീഴായി തൂക്കിപ്പിടിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപ്പുരിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ വകുപ്പില്‍നിന്നു റിപ്പോര്‍ട്ട് തേടി.

അഹ്രുരയിലെ സദ്ഭാവന ശിക്ഷണ്‍ സംസ്ഥാന്‍ ജൂനിയര്‍ സ്‌കൂളിലാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ കുസൃതി കാണിച്ചതിന് രോഷാകുലനായ പ്രിന്‍സിപ്പല്‍ മനോജ് വിശ്വകര്‍മ കുട്ടിയെ തലകീഴായി തൂക്കിപ്പിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവനെ ഒരു പാഠം പഠിപ്പിക്കും എന്നു പറഞ്ഞ് ഒന്നാംനിലയുടെ ബാല്‍ക്കണിയില്‍നിന്നാണ് കുട്ടിയെ തൂക്കിപ്പിടിച്ചത്. മറ്റു കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു അധ്യാപകന്റെ പ്രവൃത്തി.

കുട്ടി കരഞ്ഞു മാപ്പു പറഞ്ഞതിനു ശേഷമാണ് താഴെ നിര്‍ത്താന്‍ അധ്യാപകന്‍ തയാറായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്