ദേശീയം

മൂന്നാം വട്ടവും നീറ്റ് എഴുതി; ഫലം പ്രസിദ്ധീകരിക്കാന്‍ കാത്തില്ല; ഇരുപതുകാരന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി. സംഗരായപുരത്ത് കെ കീര്‍ത്തിവാസന്‍ എന്ന ഇരുപതുകാരനാണ് ജീവനൊടുക്കിയത്.

കഴിഞ്ഞ രണ്ടു വര്‍ഷവും കീര്‍ത്തിവാസന്‍ നീറ്റ് പരീക്ഷ എഴുതിയിരുന്നു. ഇത്തവണ സെപ്റ്റംബറില്‍ നടന്ന പരീക്ഷ എഴുതി ഫലം പ്രസിദ്ധീകരിക്കാനിരിക്കെയാണ് ആത്മഹത്യ. 

നീറ്റ് പരീക്ഷയുടെ ഉത്തര സൂചിക നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടിരുന്നു. അതിനു ശേഷം കീര്‍ത്തിവാസന്‍ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷവും അഡ്മിഷന്‍ ലഭിക്കില്ലെന്ന ആശങ്ക മകന് ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ഇന്നലെ കീടനാശിനി കഴിച്ച നിലയില്‍ കണ്ട കീര്‍ത്തിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നേരത്തെയും വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി