ദേശീയം

കേരളത്തിന് പുറത്ത് 11,762 പേര്‍ക്ക് മാത്രം കോവിഡ് ; 460 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 41,965 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,203 പേരും കേരളത്തിലാണ്. ശേഷിക്കുന്ന 11,762 പേരാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ രോഗികളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 460 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 4,39,020 ആയി ഉയര്‍ന്നു. 3,78,181 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 

പുതുതായി 41,965 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,28,10,845 ആയി. ഇന്നലെ 33,964 ആളുകളാണ് രോഗമുക്തി നേടിയത്. ഇതോടെ ആരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,19,93,644 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,33,18,718 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. ഇതോടെ രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 65,41,13,508 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി