ദേശീയം

'ഡല്‍ഹിയില്‍ നയാഗ്ര വെള്ളച്ചാട്ടം', മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് വെള്ളം ഒഴുകുന്ന ദൃശ്യം വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് പെയ്യുന്നത്.  ബുധനാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനിടെ റെക്കോര്‍ഡ് മഴയാണ് പെയ്തിറങ്ങിയത്. സെപ്റ്റംബറില്‍ 12 വര്‍ഷത്തിനിടയിലെ കനത്ത മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്.112.1 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്തമഴയില്‍ ഡല്‍ഹിയില്‍ ജനജീവിതം തടസ്സപ്പെട്ടു. റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിന്റെ അടിയിലായി. റോഡുകളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ മണിക്കൂറുകളോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. അതിനിടെ ഡല്‍ഹിയിലെ മഴയുടെ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നത്.

ഡല്‍ഹി ഫ്‌ളൈഓവറില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫ്‌ളൈ ഓവറില്‍ നിന്ന് വെള്ളച്ചാട്ടത്തിന് സമാനമായി താഴത്തെ റോഡിലേക്ക് വെള്ളം പുറത്തേയ്ക്ക് ഒഴുകുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഡല്‍ഹിയിലെ നയാഗ്ര വെള്ളച്ചാട്ടമാണോ എന്നെല്ലാം ചോദിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം