ദേശീയം

വാക്‌സിനായി ഇനി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ ലഭിക്കാനായി ഇനി ഗൂഗിലില്‍ സെര്‍ച്ച് ചെയ്യാം. കൊവിന്‍ ആപ്പ്, പോര്‍ട്ടല്‍ എന്നിവ കൂടാതെ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാന്‍ 'കോവിഡ് വാക്‌സിന്‍ നിയര്‍മി' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് അനായാസം സ്ലോട്ടുകള്‍ എടുക്കാനുള്ള സംവിധാനം ഒരുങ്ങുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. 

മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സേവനം ലഭ്യമാകും. വാക്‌സിന്‍ ലഭ്യത, സെന്ററുകള്‍ തുടങ്ങിയവയും അറിയാനാകും. ചെയ്യേണ്ടത് ഇപ്രകാരമാണ്.

ഗൂഗിളില്‍ 'കോവിഡ് വാക്‌സിന്‍ നിയര്‍മി' എന്ന് സെര്‍ച്ച് ചെയ്യുക

സ്ലോട്ട് ലഭ്യമാണോ എന്ന് പരിശോധിക്കുക

അപ്പോയിന്റ്‌മെന്റ് എന്ന ഓപ്ഷനിലൂടെ ബുക്ക് ചെയ്യുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ