ദേശീയം

മാസ്‌ക് ധരിക്കാതെ ഡ്രൈവിംഗ്, വാഹനം നിര്‍ത്താന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ കാറിന്റെ ബോണറ്റില്‍; നടുറോഡില്‍ വലിച്ചിഴച്ചു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയതിന് സുരക്ഷാ ഉദ്യോഗസ്ഥനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴച്ചു. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മാര്‍ഷലിനെയാണ് മിനിറ്റുകളോളം റോഡിലൂടെ വലിച്ചിഴച്ചത്.

മാസ്‌ക് ധരിക്കാതെ വാഹനം ഓടിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ട മാര്‍ഷല്‍ വാഹനം തടഞ്ഞു. തുടര്‍ന്ന് കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 200 രൂപ പിഴ ഒടുക്കാന്‍ മാര്‍ഷല്‍ സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ കാര്‍ ഡ്രൈവര്‍ പിഴ ഒടുക്കാന്‍ തയ്യാറാവാതെ കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു. ഈസമയത്ത് കാറിന്റെ മുന്നിലേക്ക് ചാടി വാഹനം നിര്‍ത്താന്‍ സുരേഷ് ശ്രമിച്ചു.

സുരേഷിനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. വാഹനം നിര്‍ത്താന്‍ സുരേഷ് ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. വൈപ്പറില്‍ പിടിച്ചാണ് മാര്‍ഷല്‍ മിനിറ്റുകളോളം കിടന്നത്. ഈസമയത്ത് നിരവധി വാഹനങ്ങള്‍ അരികിലൂടെ കടന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സെപ്റ്റംബര്‍ രണ്ടിന് മുംബൈ സാന്താക്രൂസിലാണ്് സംഭവം നടന്നത്. വീഡിയോ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ, പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്