ദേശീയം

അസമില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചു; 50 പേരെ കാണാനില്ല; 40 പേരെ രക്ഷപ്പെടുത്തി; ബ്രഹ്മപുത്രയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: അസമില്‍ യാത്രാ ബോട്ടുകള്‍ കൂട്ടിയിടിച്ച് 50 പേരെ കാണാതായി. 40 പേരെ രക്ഷപ്പെടുത്തി. ബ്രഹ്മപുത്രനദിയിലാണ് അപകടമുണ്ടായത്. ജോര്‍ഹട്ട് ജില്ലയില നിമതിഘട്ടില്‍ എതിര്‍ ദിശയില്‍ വന്ന ബോട്ടുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.

ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാല്‍പ്പത് പേരെ രക്ഷപ്പെടുത്തിയതായി അവര്‍ അറിയിച്ചു. അരുണാചല്‍ പ്രദേശില്‍ നിന്നടക്കം കുടുതല്‍ സംഘം രക്ഷാപ്രവര്‍ത്തനത്തിന് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്‍ഡിആര്‍എഫിനോടൊപ്പം സംസ്ഥാന ദുരന്തനിവാരണസേനയോടും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. എല്ലാവിധ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ