ദേശീയം

തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങി ബിജെപി; യുപിയില്‍ ധര്‍മേന്ദ്ര പ്രധാന് ചുമതല, അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ നിയമനം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് ചുമതലക്കാരെ തീരുമാനിച്ച് ബിജെപി. ഉത്തര്‍പ്രദേശില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ചുമതല. അര്‍ജുന്‍ റാം മേഖ്‌വാള്‍,കായിക മന്ത്രി അനുരാഗ് സിങ് താക്കൂര്‍, രാജ്യസഭ എംപി സരോജ് പാണ്ഡെ, ക്യാപ്റ്റന്‍ അഭിമന്യു, വിവേക് താക്കൂര്‍ എന്നിവര്‍ ധര്‍മേന്ദ്ര പ്രധാനൊപ്പം യുപിയില്‍ ക്യാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കും. 

പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് ഉത്തരാഖണ്ഡിന്റെ ചുമതല. ബംഗാളില്‍ നിന്നുള്ള ലോക്‌സഭ എംപി ലോക്കറ്റ് ചാറ്റര്‍ജി,പാര്‍ട്ടി വക്താവ് ആര്‍പി സിങ് എന്നിവര്‍ ക്യാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കും. കേന്ദ്ര വനം,പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് മണിപ്പൂര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 

കേന്ദ്രജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര  സിങ് ഷെഖാവത് പഞ്ചാബ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കും. മീനാക്ഷി ലേഖിയും ഹര്‍ദീപ് സിങ് പുരിയും ക്യാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കും. ഗോവയില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനാണ് മേല്‍നോട്ട ചുമതല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍