ദേശീയം

സംഭാര പായ്ക്കറ്റില്‍ ചത്ത എലി; ഹര്‍ജി ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംഭാരത്തില്‍ ചത്ത എലിയെ കിട്ടിയെന്ന് ആരോപിച്ച്, ഉത്പാദക കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇക്കാര്യത്തിന് ഉപഭോക്തൃ ഫോറത്തെയാണ് സമീപിക്കേണ്ടത്  എന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് രേഖാ പള്ളിയുടെ നടപടി.

ടെട്രാ പായ്ക്കില്‍ വാങ്ങിയ സംഭാരത്തില്‍ ചത്ത എലിയോ ചിക്കന്റെ ഭാഗമോ കിട്ടിയെന്നാണ് പരാതിക്കാരി ഹര്‍ജിയില്‍ പറഞ്ഞത്. കമ്പനിയെയും ഭക്ഷ്യ സുരക്ഷാ അധികൃതരെയും അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കണിശതയുള്ള സസ്യാഹാരിയായ തന്റെ കക്ഷിക്ക് ശാരീരികവും മാനസികവുമായ പ്രയാസം ഉണ്ടാക്കിയെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷക വാദിച്ചു. കമ്പനിക്കെതിരെ  നടപടിയെടുക്കണമെന്നും ഇരുപതു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഉപഭോക്തൃ ഫോറത്തിലാണ് ഈ ആവശ്യവുമായി സമീപിക്കേണ്ടതെന്ന്, ഹര്‍ജി തള്ളിക്കൊണ്ടു കോടതി പറഞ്ഞു. ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ എന്തെങ്കിലും ഉണ്ടെന്നു പറയാനാവില്ല. ചത്ത എലിയെ കിട്ടിയെന്ന വാദം തര്‍ക്ക വിഷയമാണ്. കോടതി ഇതില്‍ അഭിപ്രായം പറയുന്നില്ല. റിട്ട് ഹര്‍ജിയിലൂടെ പരിഗണിക്കാവുന്ന വിഷയമല്ല ഇതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍