ദേശീയം

രാത്രി നടുറോഡില്‍ മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം; ആര്‍മി വാഹനം തടഞ്ഞുനിര്‍ത്തി, സൈനികനെ തള്ളി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നടുറോഡില്‍ ആര്‍മി വാഹനം തടഞ്ഞുനിര്‍ത്തി മദ്യലഹരിയിലായിരുന്ന യുവതിയുടെ പരാക്രമം. വാഹനത്തെ തുടര്‍ച്ചയായി ചവിട്ടുകയും തടയാന്‍ ശ്രമിച്ച സൈനികനെ തള്ളുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു. വഴിയാത്രക്കാരെ അടക്കം അസഭ്യം പറഞ്ഞ 22കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗ്വാളിയാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഡല്‍ഹി സ്വദേശിനിയും മോഡല്‍ എന്ന് അവകാശപ്പെടുകയും ചെയ്യുന്ന 22കാരിയാണ് നടുറോഡില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്.  ആര്‍മി വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു യുവതിയുടെ പരാക്രമം. വാഹനത്തില്‍ നിരന്തരം ചവിട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇത് തടയാന്‍ ശ്രമിച്ച സൈനികനെ തള്ളിയതായും പൊലീസ് പറയുന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ പരാക്രമം കാണിച്ച യുവതി അസഭ്യം പറഞ്ഞതായും പൊലീസ് പറയുന്നു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. താന്‍ മോഡലാണെന്നും പരിപാടിയില്‍ പങ്കെടുക്കാനാണ് ഗ്വാളിയാറില്‍ എത്തിയതെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. നഗരത്തിലെ ഹോട്ടലില്‍ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തു. ഇവിടെ വച്ച് കൂട്ടുകാരില്‍ ഒരാളുമായി വാക്കേറ്റം ഉണ്ടാവുകയും ഇതിന്റെ പ്രകോപനമാണ് റോഡില്‍ യുവതി തീര്‍ത്തതെന്നും പൊലീസ് പറയുന്നു. യുവതി മദ്യലഹരിയിലായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എക്‌സൈസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് യുവതിക്കെതിരെ കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ