ദേശീയം

വൃന്ദാവനിലും മഥുരയിലും 10 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസവും നിരോധിച്ച് യോഗി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ തീര്‍ഥാടന കേന്ദ്രങ്ങളായ മഥുരയ്ക്കും വൃന്ദാവനും പത്ത് കിലോമീറ്റര്‍ പരിധിയില്‍ മദ്യത്തിനും ഇറച്ചി വില്‍പ്പനയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ ഉത്തരവിറക്കി.

തീര്‍ഥാടന കേന്ദ്രങ്ങള്‍ക്ക്  സമീപം മദ്യവും മാംസവില്‍പ്പനയും നിരോധിക്കുമെന്ന് യോഗി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാംസവും മദ്യവും വിറ്റ് ഉപജീവനം നടത്തിയവര്‍ പാല്‍വില്‍പ്പനയിലേക്ക് ശ്രദ്ധതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൃഷ്‌ണോത്സവം പരിപാടിയില്‍ സംബന്ധിക്കുന്നതിനിടെയാണ് തീര്‍ഥാടന കേന്ദ്രത്തിന് സമീപം മദ്യവും മാംസവും നിരോധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി